ഹൈദരാബാദ്: ഭക്തിയോടെ പ്രാര്‍ത്ഥിച്ച ശേഷം കള്ളന് ദേവിയുടെ വെള്ളിക്കിരീടം മോഷ്ടിച്ച് കടന്നുക്കളഞ്ഞു. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്ന് കള്ളന് ദേവിയുടെ ശിരസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച് പുറത്തേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം. വിഗ്രഹത്തിന് മുന്നില്‍ താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറയുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തിലാണ് സംഭവം. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന് കൊണ്ടുപോയത്. 10,000 രൂപയോളം ഇതിന് വിലവരും. മോഷണം നടക്കുമ്പോള്‍ പൂജാരിയടക്കം ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുവച്ചിരിക്കുന്ന ബൈക്കില്‍ കയറി ഇയാള്‍ വേഗത്തില്‍ പോകുകയായിരുന്നു. സിസിടിവിയില്‍ നിന്നും കള്ളനെ തിരിഞ്ഞറിഞ്ഞ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.