കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ‘മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട്’ എന്ന വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. മോഹനന്റെ പരാമര്‍ശം മുസ്ലീം തീവ്രവാദത്തിനെതിരെയാണ്. മുസ്ലീം സമുദായത്തിനെതിരായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. പ്രസംഗം വിവാദമായതിന് പിന്നാലെ മുസ്ലീം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും പി മോഹനന് വ്യക്തമാക്കിയിരുന്നു.
മുസ്ലീം ഭീകരത പരാമര്‍ശം: പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന നേതൃത്വം
By
November 22, 2019 3:26 pm