പനജി: സീതയെ ലങ്കയില്‍ നിന്ന് അയോധ്യയിലെത്തിക്കാന്‍ ശ്രീരാമനെ സഹായിച്ചത് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമാണെന്നും മേല്‍ ജാതിക്കാര്‍ രാമനെ സഹായിച്ചില്ലെന്നും ഗോവ ഗവര്‍ണര്‍ സത്യപാല്‍ മലിക്. ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ചര്‍ച്ചയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള മഹന്തുകളുടെയും സന്ന്യാസിമാരുടെയും അഭിപ്രായം ഞാന്‍ ദിവസവും കേള്‍ക്കുന്നു. എന്നാല്‍ രാമനെ സഹായിച്ച കേവാത്ത്, ശബരി എന്നിവരുടെ പ്രതിമയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ജാതിയില്‍ താഴ്ന്നവരായ ആദിവാസികളാണ് രാമനെ സഹായിച്ചത്. രാമനെ സഹായിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട കേവാത്തിന്റെയും ശബരിയുടെയും പ്രതിമ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സീതയെ രക്ഷിക്കാന്‍ രാമനെ സഹായിച്ചത് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍; മേല്‍ ജാതിക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഗോവ ഗവര്‍ണര്‍
By
November 22, 2019 3:50 pm