Breaking News

യുഎപിഎ പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായം: വിശദീകരണവുമായി പി. മോഹനന്‍


യുഎപിഎ പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍. അലന്റെയും താഹയുടെയും അറസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടേതെന്നും പത്രക്കുറിപ്പില്‍ മോഹനന്‍ കുറ്റപ്പെടുത്തി.

യുഎപിഎ കേസുകള്‍ പരിശോധനാ സമിതിയുടെ മുന്നിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടണമെന്നാണ് പാര്‍ട്ടിയും സര്‍ക്കാറും നേരത്തെ തന്നെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരായി ചുമത്തിയ കേസില്‍ ഇതേ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് അലന്‍-താഹ കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും പി. മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നത് പോലീസ് ഭാഷ്യമാണെന്നും അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പറഞ്ഞത് വിവാദമായതോടെയാണ് വിശദീകരണവുമായി പി. മോഹനന്‍ രംഗത്തെത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top