റിയാദ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജൻറീന തോൽപ്പിച്ചു. ആദ്യപകുതിയിൽ കിട്ടിയ പെനാൽറ്റി ലയണൽ മെസ്സി ഗോൾ ആക്കി മാറ്റുകയായിരുന്നു. പതിനാലാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഗോൾ ഒന്നും നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളിന് ബ്രസീലിനോട് തോറ്റതിന്റെ മധുര പ്രതികാരം കൂടി ആയി അർജൻറീനക്ക് ഈ ജയം.
മെസ്സിയുടെ ഗോൾ; ബ്രസീലിനെതിരെ അർജൻറീനക്ക് ജയം
By
November 16, 2019 12:39 am