കോട്ടയം: മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്, അശ്വിന് എന്നിവരാണ് മരിച്ചത്. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റില്‍ കുളിക്കാന്‍ എത്തിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 2 പേര് കൂടി വെള്ളത്തില്‍ വീഴുകയായിരുന്നു.
മീനച്ചിലാറ്റില്‍ കാണാതായ 3 വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
By
November 15, 2019 5:33 pm