കോഴിക്കോട് : പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികള്‍ ജാമ്യപേക്ഷയില് പറയുന്നത്.