Football

ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷായ്ക്കെതിരെ

കൊച്ചി: തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തില്‍ ഒഡിഷായെ നേരിടും. വൈകുന്നേരം 7:30 -ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയത്തിലാണ്
മത്സരം. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജിയാനി സുയവര്‍ലൂണിനു പരുക്കേറ്റിരിക്കുകയാണ്. പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കാന്‍ പരിക്കുമൂലം നേരത്തെതന്നെ പുറത്താണ്. എതിരാളികളെ മാത്രമല്ല പരുക്കിനേയും പോരാടേണ്ട വെല്ലുവിളിയിലാണ് ടീം.
ആദ്യ രണ്ടു കളിയിലും തോറ്റ ശേഷം മുംബൈ എഫ്.സി.യെ 4-2 നു തകര്‍ത്ത വിശ്വാസത്തിലാണ് ഒഡിഷ. മുംബൈയ്‌ക്കെതിരായ ഇരട്ട ഗോളടക്കം മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് സ്ട്രൈക്കര്‍ അറിഡോണ്‍ സനറാനയിലാണ്‌ ഒഡിഷയുടെ പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top