തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും.
ചീഫ് സെക്രട്ടറി ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലൊരു ലേഖനമെഴുതുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. എങ്കിലും ലേഖനം കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചീഫ് സെക്രട്ടറിയല്ല കേരളം ഭരിക്കുന്നതെന്നും ഇടതുപക്ഷ ഗവണ്മെന്റാണെന്നും ചീഫ് സെക്രട്ടറിയെ ഓര്‍മപ്പെടുത്തി സി.പി.ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.