കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിച്ചില്ല.
വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഭാഗത്തിന് വേണമെങ്കില്‍ ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.