Kerala

പ്രീഡിഗ്രി പാസായിട്ടില്ല; ജോളിയുടെ കൈവശം ബികോം, എംകോം സർട്ടിഫിക്കറ്റുകൾ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. എന്‍ഐടിയിലെ അധ്യാപികയാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.

അതേസമയം കൂടത്തായി കൊലപാതകക്കേസില്‍ മാത്യൂ മഞ്ചാടിയലിനെ കൊലപ്പെടുത്തിയതില്‍ പ്രതി ജോളിയുടെ അറസ്റ്റ് കൊയിലാണ്ടി പൊലീസ് രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top