ന്യൂ ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. വിവിധ കമ്പനികളുടെ 32 വിമാന സര്‍വീസുകളാണ് വഴി തിരിച്ച് വിട്ടത്. അന്തരീക്ഷ മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നതിന് തുടര്‍ന്ന് ഈ മാസം എട്ട് വരെ സ്കൂളുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദേശം നല്കി. വായു മലിനീകരണത്തെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിം കോടതിക്ക് കൈമാറും.
വായു മലിനീകരണം: ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
By
November 3, 2019 4:53 pm