വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകി കളിയാക്കിയതിനെ തുടര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ച് യുവാവ്. കാമുകിയെ കാണിക്കാനായി യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകളാണ്. ഡല്‍ഹിയിലാണ് സംഭവം. ലളിത് എന്ന യുവാവാണ് ബൈക്കുകള്‍ മോഷ്ടിച്ചത്. സുഹൃത്തായ സഹീദിനൊപ്പം ചേര്‍ന്നായിരുന്നു ലളിത് മോഷണം നടത്തിയത്. ഒരു പ്രദേശത്ത് നിന്ന് തന്നെ തുടരെ ബൈക്ക് മോഷണ പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ