ദില്ലി: ദില്ലിയില്‍ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചു. കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം.
ഭലില് നിന്നും ജല്‍ ഡല്‍ഹിയിലെയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. പതിനൊന്നുപേരാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അതേസമയം അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.