Latest News

സവര്‍ക്കര്‍ക്കല്ല, ഭാരതരത്‌ന നല്‍കേണ്ടത് ഭഗത് സിംഗിന് -മനീഷ് തിവാരി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ എം.പി മനീഷ് തിവാരി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുട്ടുമടക്കാതെ പടപൊരുതി, ഒരു തലമുറയെയാകെ രാജ്യത്തോട് കൂറുള്ളവരാക്കി തീര്‍ത്തവരാണ് മൂവരുമെന്നും തിവാരി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം കത്തിന്റെ പകര്‍പ്പ് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവച്ചിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top