Kerala

ബിജെപിയില്‍ തലമുറ മാറ്റം വേണം: പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപിയില്‍  തലമുറ മാറ്റം വേണമെന്ന് നിയുക്ത മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. 50 വയസ് കഴിഞ്ഞ നേതാക്കള്‍ പുതിയ തലമുറക്ക് അവസരം നല്‍കണം. പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന് ഇപ്പോള്‍ പറയാനാകില്ല. തലമുറ മാറ്റം വേണമെന്ന കാഴ്ചപ്പാടിലാണ് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയും തന്റെ നിയമനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top