തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പിലും മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരീക്ഷ എങ്ങനെ നടത്തണമെന്ന് കെ ടി ജലീല്‍ ഉത്തരവിട്ടു. സിന്‍ഡിക്കേറ്റ് അറിയാതെയാണ് തീരുമാനമെടുത്തതെന്നും പരീക്ഷ നടത്തിപ്പിന് ആറംഗ സമിതിയ്ക്ക് മന്ത്രി രൂപം നല്‍കിയെന്നും ചെന്നിത്തല ആരോപിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലെ രഹസ്യസ്വഭാവം ഇതോടെ നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു.
സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പിലും കെ ടി ജലീല്‍ ഇടപെട്ടു; പുതിയ ആരോപണവുമായി ചെന്നിത്തല
By
October 22, 2019 2:31 pm