വാഷിങ്ടണ്‍: ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭീകരര്‍ക്കു നല്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് യുഎസ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള പ്രധാനതടസ്സമെന്നു ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി. വെല്‍സ് പറഞ്ഞു. 1971 ലെ യുദ്ധാനന്തരമുള്ള സിംല കരാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന നിലപാടാണ് യുഎസിനുള്ളത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)