Breaking News

രോഹിത് ശര്‍മയ്ക്ക് ഇരട്ട സെഞ്ചുറി

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇരട്ട സെഞ്ചുറി. ടെസ്റ്റില്‍ രോഹിത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണ്. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ രോഹിത് 205 റണ്‍സുമായി ക്രീസിലുണ്ട്. 250 പന്തില്‍ 28 ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. രോഹിത്തിന്റെ പ്രകടനത്തിന്റെയും അജിന്‍ക്യ രഹാനെ (115)യുടെ സെഞ്ചുറിടെയും കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ (15)യാണ് രോഹിത്തിന് കൂട്ട്.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top