Breaking News

വനിത മെഡിക്കല്‍ റെപ്പിനെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

ഡല്‍ഹി: മെഡിക്കല്‍ കമ്പനി റിപ്രസെന്റേറ്റീവായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍ . ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറായ ഇയാള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു . പേരുകേട്ട മെഡിക്കല്‍ കമ്ബനിയിലെ റെപ്രസെന്റേറ്റീവായിരുന്നു യുവതി.

കഴിഞ്ഞ മെയ് മാസത്തിലാണ് മെഡിക്കല്‍ റെപ്പായ യുവതി ഡോക്ടറെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്തുള്ള കോഫി ഹൗസില്‍ വെച്ച് ഇവര്‍ വീണ്ടും കണ്ടുമുട്ടി . മെയ് പത്തിന് ഡോക്ടര്‍ യുവതിയെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ യുവതിക്ക് തണുത്ത പാനീയം നല്‍കി. പാനീയം കുടിച്ചതും യുവതിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തു.

ബോധം തിരികെ കിട്ടിയ യുവതി ഡോക്ടറെ ചോദ്യം ചെയ്തു . ഇതോടെ ഇയാള്‍ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് മാസങ്ങളായി യുവതിയെ ഭീഷണിപ്പെടുത്തി ഡോക്ടര്‍ ദുരുപയോഗം ചെയ്ത് വരികയായിരുന്നു. ഭീക്ഷണി സഹിക്കാതായതോടെ യുവതി പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top