നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ഷെയ്ന് നിഗത്തിന് പിന്തുണയുമായി മേജര്‍ രവിയുള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അന്തരിച്ച അബിയുടെ മകന് ഷെയ്ന് നിഗത്തെ വേദനിപ്പിക്കുന്നവര്‍ അവന് കഠിന പ്രയത്നത്തിലൂടെയാണ് മുന്നേറിയതെന്ന് മനസിലാക്കണമെന്നും, കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജര്‍ രവി പ്രതികരിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ജോബി ജോര്‍ജ് സംഭവത്തില്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ജോബിയ്ക്ക് പിന്തുണയും ഷെയ്നെ വിര്‍ശിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും മേജര്‍ രവി രംഗത്തെത്തിയിരിക്കുകയാണ്.
‘ഷെയ്ന് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. നിര്‍മ്മാതാവായ മിസ്റ്റര്‍ ജോബിയുടെ വാര്‍ത്തസമ്മേളനം കണ്ടു. അതിലൂടെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള സത്യങ്ങള്‍ മനസിലാക്കി. ഷെയ്ന് ഒരു പുതുമുഖം എന്ന നിലയില്‍ ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങള്‍ കുറച്ച് അച്ചടക്കം പാലിക്കുകയും നിങ്ങളുടെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയും വേണം. അതിനാല്‍ ദയവായി ഒരു നല്ല ആണ്‍കുട്ടിയായി,? നിങ്ങള്‍ വാക്ക് കൊടുത്തത് പോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക. അതുവഴി നിങ്ങള്‍ക്ക് ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയും…വാക്കുകളില്‍ ഉറച്ച് നില്ക്കുക… നിങ്ങള്‍ പ്രതിജ്ഞാബന്ധരായിരിക്കുന്നിടത്തോളം കാലം ഞാന്‍ നിങ്ങളെ പിന്തുണയ്ക്കും’- മേജര്‍ രവി കുറിച്ചു.