Latest News

21 കാരിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം 15 കാരന്‍ ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചു

നോയിഡ: ഇരുപത്തിയൊന്നുകാരിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം 15 കാരന്‍ ഫ്‌ളാറ്റിലെ എട്ടാംനിലയില്‍ നിന്നും ചാടി മരിച്ചു. നോയിഡയിലെ സെക്ടര്‍ 61 ല്‍ ആണ് സംഭവം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15 കാരനെ രക്ഷിക്കാനായില്ല. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ 21 കാരിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് 5 മണിയോടെ തന്റെ ഫ്‌ളാറ്റിലേക്ക് വന്ന ആണ്‍കുട്ടി അടുക്കളയിലിരുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് വേദനകൊണ്ട് കരഞ്ഞപ്പോള്‍ പൂട്ടിയിട്ടുവെന്നും യുവതി പോലീസിന് മൊഴിനല്‍കി. യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഫ്‌ളാറ്റിലെത്തിയിരുന്നു. മറ്റൊരുമുറിയ്ക്കുള്ളില്‍ ഇരുന്നിരുന്ന കുട്ടി ആളുകള്‍ എത്തിയെന്ന് അറിഞ്ഞതോടെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top