Kerala

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിരുകടക്കുന്നു; നടപടി ആവശ്യപ്പെട്ട് ടിക്കാറാം മീണ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ അതിരുവിടുന്നത് ശ്രദ്ധയില്‍ പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീണ. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ലംഘനം ശ്രദ്ധയില്‍പെട്ടെന്നും മീണ കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുന്നറിയിപ്പുമായി ടിക്കാറാം മീണ രംഗത്തെത്തിയിരിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണങ്ങള്‍ അതിരുവിടുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ ശകത്മായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് മീണ കത്തുനല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top