Health

ടോയ്‌ലറ്റില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ; ഈ രോഗത്തെ കരുതിയിരുന്നോളൂ…

ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം ശീലക്കാര്‍ക്ക് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് മലദ്വാരത്തിന്റെ ഭിത്തികളില്‍ കൂടുതല്‍ സമ്മര്‍ദം ഏല്‍പ്പിക്കുകയും ഇത് ഹെമറോയ്ഡ്, പൈല്‍സ്, ഫിഷേഴ്‌സ് ഇവയ്ക്ക് കാരണമാകുകയും ചെയ്യും.

നൂറുകണക്കിനു സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്ലറ്റ് ഫോണ്‍ ഉപയോഗത്തിലൂടെ നമ്മള്‍ അറിയാതെ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ടോയ്‌ലറ്റ് വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാലും ചില ബാക്ടീരിയകള്‍ നശിച്ചെന്നു വരില്ല. ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍സമയം ചെലവിടാന്‍ പ്രേരിപ്പിക്കും. ഇതുവഴി രോഗങ്ങളും കടന്നുകൂടാം. അതിനാല്‍ ടോയ്‌ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top