മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് പരിഗണിക്കുന്നത് 2021 ജൂണ്‍ 9തിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡി.എന്‍.എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലായ് 29 നായിരുന്നു ബിനോയ് ഡിഎന്‍എയ്ക്ക് വിധേയനായത്.