Latest News

ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ഹാഗിബിസ് ചുഴലികാറ്റ് ; മരണസംഖ്യ 35

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ആഞ്ഞടിച്ചു വീശുന്ന ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത് . കനത്ത മഴയില്‍ പുഴകള്‍ മിക്കതും കരകവിഞ്ഞൊഴുകുകയാണ് .

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . 

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് . 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top