പുലർച്ചെയാണ് പുള്ളിപുലി വീടിന്റെ പടവുകൾ കയറി വരുന്നത്. ഓരോ പടവും സൂക്ഷിച്ച് അനക്കം ഉണ്ടാക്കാതെ പുലി വീട്ടുവാതിൽക്കൽ എത്തുമ്പോഴും കാവൽ കിടന്ന നായ ഒന്നും അറിയാതെ മയങ്ങുകയായിരുന്നു. അരികിൽ എത്തി നായയുടെ കഴുത്തിനു തന്നെയായിരുന്നു ആദ്യ ആക്രമണം. കടിച്ചു പിടിച്ചു നായയെ വലിച്ചിഴച്ച് പുലി കൊണ്ട് പോയതിനു പുറകെ വീട്ടുടമസ്ഥനും കൂട്ടാളിയും വാതിൽ തുറന്നെത്തി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)