Cricket

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരള  സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു  ഇന്നിംഗ്സ്.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനൊപ്പം സച്ചിന്‍ ബേബിയും ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെ ഫീല്‍ഡിംഗിന് തടസ്സം സൃഷ്ടിച്ചതിന് പുറത്താക്കിയപ്പോള്‍ വിഷ്ണു വിനോദിനെയും നഷ്ടപ്പെട്ട് കേരളം 31/2 എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷമാണ് സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് ടീമിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 338 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top