Breaking News

കൊല്ലപ്പെട്ട മഞ്ചാടിയില്‍ മാത്യുവും ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിക്ക് മരിച്ച മഞ്ചാടിയില്‍ മാത്യുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. സ്ഥലംവിറ്റ പതിനാറു ലക്ഷം രൂപ ജോളിയുടെ ആദ്യ ഭര്‍തൃപിതാവ് ടോം തോമസ്, ജോളിയുടെ അക്കൗണ്ടില്‍ ഇട്ടിരുന്നു. റോയിയുടെയും ജോളിയുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ഈ പണം ജോളിയും മാത്യുവും ചേര്‍ന്ന് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സാമ്പത്തിക ഇടപാടില്‍ ഇവര്‍ റോയി തോമസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് റോയി സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മദ്യത്തില്‍ സയനൈഡ് കലര്‍ത്തി മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top