വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ ഓടുന്ന സിംഹത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്കിലെ ഒരു കൂട്ടം വിനോദസഞ്ചാരികളെയാണ് സിംഹം പിന്തുടര്ന്നത്. വിനോദസഞ്ചാരികള്‍ പാര്‍ക്കില്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ സിംഹം പിന്തുടരുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ടൂറിസ്റ്റുകളിലൊരാള്‍ ആണ് വീഡിയോ എടുത്തത്. ഡ്രൈവര്‍ പൂര്‍ണ്ണവേഗതയില്‍ വണ്ടി ഓടിച്ചതിനാലാണ് ഇവര്‍ സിംഹത്തില്‍ നിന്നും രക്ഷപ്പെട്ടത്. സിംഹം ഇവരെ പിന്തുടര്ന്നതിന്റെ കാരണം വ്യക്തമല്ല.
വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ ഓടുന്ന സിംഹം- ഞെട്ടിക്കുന്ന വീഡിയോ
By
October 12, 2019 12:56 pm