ചന്ദ്രഗിരി: കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതോടെ കുറ്റം സമ്മതിച്ച് യുവതിയുടെ ഭര്‍ത്താവ്. ഭാര്യയെ കാണാതായതല്ല, കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയതാണെന്ന് യുവാവ് പോലീസിന് മൊഴി നല്കി. ഷെല്വിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിയുകയും ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായി. സെപ്തംബര്‍ 19 ന് രാത്രിയുണ്ടായ വഴക്കിനിടെയാണ് പ്രമീള കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെല്വിന് (35) ആണ് തന്റെ ഭാര്യയായ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്.
ഷെല്‍വിനെ ചോദ്യം ചെയ്തതോടെ സംശയം തോന്നുകയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് അടിപിടിക്കിടെ കൊല്ലപ്പെട്ട പ്രമീളയെ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി ഷെല്വിന് പോലീസിനോട് വെളിപ്പെടുത്തിയത്. 20 ദിവസം മുമ്പായിരുന്നു കൃത്യം നടന്നത്. അന്ന് രാത്രി തന്നെ മൃതദേഹം ചാക്കില്‍കെട്ടി പുഴയില്‍ തള്ളാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെല്വിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി നായന്മാര്‍മൂലയിലെത്തിയെങ്കിലും അവിടെ പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് പെരുമ്പുഴയിലെത്തുകയായിരുന്നു. പെരുമ്പുഴയില്‍ ഒരു വാഹനം നിര്‍ത്തിയിട്ട് ആളുകളെ കണ്ടതിനെ തുടര്‍ന്ന് തെക്കില്‍ പാലത്തിലെത്തുകയും അവിടെ നിന്നും കല്ലുകെട്ടി മൃതദേഹം പുഴയില്‍ താഴ്ത്തുകയും ചെയ്തു.
യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിട്ടില്ല. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)