തമിഴ് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. സിനിമാ താരം മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ ഷോയില്‍ നിന്നും പുറത്താക്കി. ആത്മഹത്യാശ്രമം ബിഗ്ബോസ് ഹൗസിനുള്ളിലെ നിയമം തെറ്റിക്കുന്നതാണെന്ന് കാണിച്ചാണ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കിയത്.
ഷോയുടെ അവതാരകനായ കമല്ഹാസന് മധുമിതയുടെ ഈ പ്രവൃത്തി ഒട്ടും ശരിയായില്ല എന്നും പറഞ്ഞു. ബിഗ് ബോസ് തമിഴില്‍ ഏറെ വിജയ സാധ്യത ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മധുമിത.