മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ കയറിയാണ് ഇവരെ വെടിവെച്ചുകൊന്നത്. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന് സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു
By
October 7, 2019 9:53 am