മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നിതേഷ് റാണെ ബിജെപിയില്‍ ചേര്‍ന്നു. നിതേഷ് ബിജെപി ടിക്കറ്റില്‍ കണ്‍കണിലെ കണ്‍കവലി മണ്ഡലത്തില്‍നിന്നും മത്സരിക്കും. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ കണ്കവലിയില്നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിതേഷ് ജയിച്ചിരുന്നു. ബിജെപിയുടെ പ്രമോദ് ജതാറിനെയാണ് നിതേഷ് പരാജയപ്പെടുത്തിയത്.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുടെ മകന് നിതേഷ് റാണെ ബിജെപിയില്‍
By
October 3, 2019 3:47 pm