പാലക്കാട്: ഗോവിന്ദാപുരത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച് കടത്തുമ്പോഴായിരുന്നു എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ ജിബിന്‍, ഹാസിഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
പാലക്കാട് 4 കിലോ കഞ്ചാവുമായി 2 പേര് പിടിയില്‍
By
October 3, 2019 3:25 pm