Kerala

അന്നപൂര്‍ണ്ണ ദൗത്യത്തിന്റെ ഭാഗമായി ഫുഡ്മാസോണ്‍ ബോധവത്കരണ ക്ലാസ്സ് നടത്തി

തൃശൂര്‍: കുട്ടികളില്‍ പൗരബോധവും, സാമൂഹിക അവബോധവും സൃഷ്ടിക്കാന്‍ വര്‍ഷങ്ങളുടെ സേവനപാരമ്പര്യമുള്ള ഹരിശ്രീ ഏജന്‍സീസിന്റെ പുത്തന്‍ സംരംഭമായ ഫുഡ്മാസോണ്‍ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് ബോധവത്കരണ ക്ലാസ്സ് നടത്തി.  ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌ക്കൂളിലായിരുന്നു ക്ലാസ്സ്. അന്നപൂര്‍ണ്ണ ദൗത്യത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്ലാസ്സ്  മോട്ടിവേഷണല്‍ സ്പീക്കര്‍ വരലക്ഷ്മി നയിച്ചു. ഫുഡ്മാസോണ്‍ ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ ഫുഡ്മാസോണ്‍ നടത്തുന്നത്.  

സാമൂഹിക അവബോധം കുട്ടികളില്‍ എന്ന വിഷയത്തില്‍ നടന്ന ക്ലാസ്സിന് ഫുഡ്മാസോണ്‍ ജനറല്‍ മാനേജര്‍ സന്ദീപ് മേനോനും നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രധാനധ്യാപിക കെ.എസ്.രാധ മുഖ്യാതിഥിയായി. ഐ.ടി. വിങ്ങ് കോര്‍ഡിനേറ്റര്‍ സാഗര്‍ എം.എസ്.,സെയില്‍സ് എക്സിക്യൂട്ടീവുകളായ സുള്‍ജിക്കര്‍, പ്രവീണ്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പുത്തന്‍പീടിക ഗവ.എല്‍.പി. സ്‌കൂളിലും, ചേലൂരിലെ ശ്രീപാര്‍വ്വതി കെയര്‍ സെന്ററിലും മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ ഫുഡ്മാസോണ്‍ നടത്തിയിരുന്നു. തുടര്‍ന്നും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഫുഡ്മാസോണ്‍ ഗ്രൂപ്പ്.

ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായ ഫുഡ്മാസോണ്‍ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങളും, സൂപ്പര്‍മാര്‍ക്കറ്റ് ഐറ്റങ്ങളും, പലവ്യജ്ഞനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിച്ചാണ് ശ്രദ്ധേയരാകുന്നത്. മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, കസ്റ്റമര്‍ സര്‍വ്വീസ് എന്നിവ വഴി ഫുഡ്മാസോണില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ജീവകാരുണ്യരംഗത്തും സജീവമാണ് സ്ഥാപനം. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് ദുരിതബാധിതര്‍ക്കായി നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വ്യാപകമായി നല്‍കിയിരുന്നു. നിലവില്‍ തീര്‍ത്തും നിര്‍ധനസാഹചര്യത്തിലുള്ള കുടുംബത്തിന് ആജീവനാന്തം ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നല്‍കി വരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top