Latest News

മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം. സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച കൂട്ടിലേക്കാണ് യുവതി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ കയറിയത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

I REALLY HAVE NO FEAR OF NOTHING BREATHING‼️ ☀️Lioness 🦁 Instincts💪🏽REAL HEBREW GIRL💯 :ANIMALS CAN FEEL LOVE JUST LIKE HUMANS🎬🎥 💡I COME IN SHALOM🔯INDIGO HEBREW ISRAELITE CHILD OF “THE MOST HIGH” . ”Its funny Cause you can hear Grown Men Scared smh💯 ; . “Only People wasn’t scared was me and The Chidren. All the Adults was Scared 😱 : ☀️🙏🏽💡Everybody Lions Until theY Meet Them in the Flesh💯Let’s just Say The Lions & the Children and Kids that Witnessed “Queen Empress Myáh Lareé Israelite” Go In With the Lions 🦁 ‼️ And Made it Out Alive💪🏽 “I’m From Brownsville I never Ran And I never WiLL💯💯unless I’m getting in Shape💪🏽💯☀️💡🌿

A post shared by Royalties Of King Michael Leé (@queenempress_myahlaree) on

സിംഹക്കൂട്ടില്‍ കയറിയ യുവതി വെറുതെയിരുന്നില്ല. മുന്നിലെത്തിയ സിംഹത്തിന് മുന്നില്‍ ഐ ലവ് യൂ ബേബി എന്ന പാട്ടുപാടി നൃത്തം ചെയ്യാന്‍ തുടങ്ങി. കണ്ടു നിന്നവരുടെ ചങ്കിടിച്ചു. യുവതിയുടെ കൂടെ വന്ന ആള്‍ ഇതെല്ലാം വീഡിയോയിലാക്കുകയും ചെയ്തു.

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല. കുട്ടികളടക്കം യുവതിയുടെ സാഹസികത കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ മൃഗശാല അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. യുവതി മതില്‍ ചാടിക്കടന്ന സംഭവം പൊലീസ് അന്വേഷിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top