Kerala

ബന്ദിപൂര്‍ രാത്രി യാത്ര; കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ തേടിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്രാ നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

തോല്‍പെട്ടി-നാഗര്‍ഹോള ബദല്‍ പാതയാക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ബദല്‍ പാത പ്രായോഗികമല്ല. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിക്ക് മുമ്പാകെ കേരളത്തിന് അഭിപ്രായം അറിയിക്കാം. സുപ്രീംകോടതിക്ക് മുമ്പാകെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ദേശീയപാത വികസന വിഷയത്തിലെ തുടര്‍നടപടി സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കേന്ദ്ര മന്ത്രി ശകാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഗഡ്കരിയുടെ ശകാരം. കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉദ്യോഗസ്ഥതല തീരുമാനം വൈകുന്നതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.

ഉടന്‍ തന്നെ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗഡ്കരി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top