അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെ നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താനാണ് യുപി സര്‍ക്കാരിന്റെ നീക്കം.
ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. വിദേശീയരെ കണ്ടെത്തി നാടുകടത്തുന്നത് സംസ്ഥാന സുരക്ഷയുടെ ഭാഗമായാണെന്നാണ് അധികൃതരുടെ വിശദീകരണം.
യാത്രാ കേന്ദ്രങ്ങളും ചേരികളും റോഡരികിലെ താമസക്കാരേയും നിരീക്ഷിക്കാനും രേഖകളില്ലാത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുമാണ് നിര്‍ദേശം