പാലാ: പാലായിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് ജോസ് കെ മാണി. ഈ പരാജയത്തില്‍ പാര്‍ട്ടി പതറില്ലെന്നും, ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പാര്‍ട്ടിയും യുഡിഎഫും പരിശോധിക്കും. വീഴ്ചകളുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. വിജയം വരുമ്പോള്‍ അമിതമായി ആഹ്ളാദിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ പതറുകയും ചെയ്യുന്നതല്ല രാഷ്ട്രീയം. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുത്തിട്ടുണ്ടെന്നും ജോസ് കെ. മാണി ആരോപിച്ചു.