Breaking News

പുതുമുഖങ്ങളുമായി സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി, ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് കോടിയേരി

തിരുവനന്തപുരം: അഞ്ചിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് മത്സരിക്കും. മഞ്ചേശ്വരത്ത് ശങ്കര്‍ റേയും എറണാകുളത്ത് സിപിഎം സ്വതന്ത്രനായി മനു റോയിയും മത്സരിക്കും. കോന്നിയില്‍ അഡ്വ. കെയു ജനീഷ് കുമാറും അരൂരില്‍ മനു സി പുളിക്കലും മത്സരിക്കും. അഞ്ച് പേരും നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.

സാമുദായിക പരിഗണന നോക്കിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും ശബരിമല ഇപ്പാള്‍ ഘടകമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top