നിതീഷ് തിവാരിയുടെ രാമായണ ആണ് ബോളിവുഡിലെ പ്രധാന സംസാര വിഷയം. 500 കോടി ബഡ്ജറ്റിൽ ത്രിഡിയില്‍ യിൽ പുറത്തിറങ്ങുന്ന ‘രാമായണ’യെ കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിനിമയിലെ താര നിരയെ പറ്റിയുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇതിനിടയിൽ ഹൃത്വിക് റോഷനെ രാമൻ ആകാൻ സമീപിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അദ്ദേഹം അതിനു സമ്മതം മൂളി എന്നുമാണ് റിപ്പോർട്ട്.
ദീപിക പദുക്കോണിനു സീതയുടെ റോൾ നല്കാൻ നിർമാതാക്കളിൽ ഒരാളായ മധു മണ്ടേന ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ രാമായണ സിനിമാ വൃത്തങ്ങളിൽ നിന്ന് ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.