Kerala

സ്വാതന്ത്ര്യസമര സേനാനി അഡ്വ. വെട്ടത്ത് ഈപ്പന്‍ മത്തായിയ്ക്ക് അനുശോചനം അറിയിച്ച് ഗവര്‍ണര്‍

കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ അഭിഭാഷകനുമായ കടവന്ത്ര ഗിരിനഗര്‍ വെട്ടത്ത് അഡ്വ. ഈപ്പന്‍ മത്തായിയുടെ വേര്‍പാടില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം അറിയിച്ചു.കൊച്ചിയിലെ വസതിയിലെത്തിയാണ് ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തിയത്.സ്വാതന്ത്ര്യ സമര സേനാനിയായ അഡ്വ ഈപ്പന്‍ മത്തായിയുടെ ആത്മാവിന് ആത്മശാന്തി നേരുന്നതായും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സുഖവും സന്തോഷവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ മത്തായി ഈപ്പന്‍ വെട്ടത്തിന്റെ പിതാവും  കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പറായിരുന്ന പരേതനായ അഡ്വ. വെട്ടത്ത് മത്തായിയുടെ മകനുമാണ്‌  അഡ്വ ഈപ്പന്‍ മത്തായി. എസ്.ആര്‍.വി. സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആറ് മണിക്കൂറിനു ശേഷം അന്ന് വിട്ടയയ്ക്കുകയുമായിരുന്നു. തേവര എസ്.എച്ച്. കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോഴും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. 2015 വരെ കേരളത്തിലെ വിവിധ കോടതികളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

ജനസംഘം കേരളത്തില്‍ തുടങ്ങിയപ്പോഴുള്ള ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. സംഘത്തിന്റെ എറണാകുളം ജില്ല പ്രസിഡന്റായിരുന്നു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ശിഷ്യനായിരുന്നു. ജനസംഘത്തിന്റെ പ്രചാരണത്തിനായി 1967, 68 കാലഘട്ടത്തില്‍ കേരളത്തിലാകെ പ്രസംഗിച്ചു നടന്ന ഏക ക്രിസ്ത്യന്‍ സമുദായ അംഗമായിരുന്നു. എറണാകുളം നിയോജകമണ്ഡലത്തില്‍ ജനസംഘം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top