Automotive

മഹീന്ദ്രയുടെ വൈദ്യുത ത്രിചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വൈദ്യുത ത്രിചക്രവാഹനങ്ങള്‍ കേരളത്തില്‍ അവതരിപ്പിച്ചു. ഇടപ്പള്ളി മാരിയേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത, ഏവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസിന്റെ സാന്നിദ്ധ്യത്തിലാണ് വൈദ്യുത ത്രിചക്രവാഹനശ്രേണിയായ ട്രിയോയും ടിയോ യാരിയും അവതരിപ്പിച്ചത്.

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുന്ന കാര്യത്തില്‍ ഇന്ന് ഞങ്ങള്‍ മറ്റൊരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണെന്ന് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു. സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകംതന്നെ ചുവടുവെയ്പു നടത്തിക്കഴിഞ്ഞുവെന്നും ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ വാഹനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

എഫ്എഎംഇ, സംസ്ഥാന സബ്‌സിഡികള്‍ക്ക് ശേഷം മഹീന്ദ്ര ട്രിയോ ഇ ഓട്ടോയും ട്രിയോ യാരി ഇ റിക്ഷയുടെയും കേരളത്തിലെ ഓണ്‍റോഡ് വില യഥാക്രമം 2.43 ലക്ഷം രൂപയും 1.62 ലക്ഷം രൂപയുമാണ്. മലിനീകരണ വിമുക്തമായ ലിതിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്.കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ട് മോഡലുകളും എത്തുന്നത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രാഥമിക പ്രാധാന്യവും ഇത് നല്‍കുന്നുണ്ട്.

സാധാരണ 15 ആമ്പ് സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറാണ് വാഹനത്തിലുള്ളത്. യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ്‌റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതിലുണ്ട്. ഇത് ക്ലച്ച് ലെസ്സും ശബ്ദരഹിതവും വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും ,ക്ഷീണരഹിതമായ യാത്രയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top