Kerala

മരടില്‍ നിര്‍ണായകം; കേരളത്തിനായി ഹരീഷ് സാല്‍വേ ഹാജരാകും

കൊ​ച്ചി: മ​ര​ട് കേ​സി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് സാ​ല്‍​വേ ഹാ​ജ​രാ​യേ​ക്കും. സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യെ ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ കേ​ര​ള​ത്തി​ന്‍റെ ശ്ര​മം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ദ​നു​മാ​യ വെ​ങ്ക​ട്ട ര​മ​ണി​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. മ​ര​ട് ഫ്ളാ​റ്റ് കേ​സി​ല്‍ ഇ​ന്നു സു​പ്രീം​കോ​ട​തി​യി​ല്‍ നി​ര്‍​ണാ​യ​ക ദി​ന​മാ​ണ്. ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ച്‌ അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു ശേ​ഷം ഇ​ന്നാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് 17-ാമ​ത്തെ കേ​സാ​യാ​ണ് ഇ​തു പ​രി​ഗ​ണി​ക്കു​ക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top