Kerala

7 പെട്ടി പഴകിയ മീന്‍ പിടിച്ചെടുത്തു

എറണാകുളം: കൂത്താട്ടുകുളത്ത് പഴകിയ 7 പെട്ടിമീന്‍ പിടിച്ചെടുത്തു. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്.

ഏറെക്കാലമായി സ്ഥലത്ത് കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്ബിലാണ് മീന്‍ സൂക്ഷിച്ചിരുന്നത്. ഐസിട്ട് സൂക്ഷിച്ചിരുന്ന മീന്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മാലിന്യം റോഡില്‍ ഉപേക്ഷിച്ചതിനു നഗരസഭ നേരത്തെ ഷാനവാസിനെതിരെ നടപടിയെടുത്തിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top