Breaking News

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കേണ്ടെന്ന് കെ മുരളീധരന്‍

കോഴിക്കോട്: താന്‍ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കേണ്ടെന്ന് കെ മുരളീധരന്‍ എംപി. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനെ മുരളീധരന്‍ പിന്തുണച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top