Latest News

ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പിഴ ; പിഴപുസ്തകം തട്ടിപ്പറിച്ച് യുവാക്കള്‍ ഓടി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവാക്കള്‍ പോലീസുകാരുടെ രസീത് ബുക്ക് തട്ടിയെടുത്ത് കടന്നു. എന്നാല്‍ പോലീസ് ഉടന്‍ തന്നെ ഇവരെ പിടികൂടി. ഇവര്‍ക്കെതിരെ മോഷണശ്രമം,  ഔദ്യോഗകൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഇരുവരെയും ട്രാഫിക് പോലീസുകാരനായ ദിപ്‌സിംഗ് തടഞ്ഞുനിര്‍ത്തി. ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴ അടയ്ക്കണമെന്ന് ദിപ്‌സിംഗ് ആവശ്യപ്പെട്ടു. ഗൗരംഗ് വോറയും ഗിരിഷ് പര്‍മാറും പണമടയ്ക്കാന്‍ തയാറായില്ല. വാക്കേറ്റത്തിനൊടുവില്‍ യുവാക്കള്‍ പോലീസുകാരന്റെ കൈയില്‍നിന്നും ബുക്ക് തട്ടിയെടുത്ത് ഓടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top