Latest News

‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് തോന്നിയിട്ടില്ല; സംഘടനയിലെ അംഗത്വത്തില്‍ സന്തോഷവതിയാണ്: പ്രയാഗ മാര്‍ട്ടിന്‍

താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍.  ‘അമ്മ’യുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ടെന്നും സംഘടനയിലെ അംഗത്വത്തില്‍ താന്‍ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.

സിനിമയിലെ പുരുഷാധിപത്യ പ്രവണതയെ കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും പ്രയാഗയെ കണ്ടില്ലെന്ന ചോദ്യത്തിന് താന്‍ പഠനത്തിരക്കുകളിലായിരുന്നു എന്നായിരുന്നു പ്രയാഗയുടെ മറുപടി. ‘പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.’ ജമേഷ് ഷോയില്‍ പ്രയാഗ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top