മുടിക്ക് പുത്തൻ മേക്കോവർ നൽകിയതോടെ നടി പ്രയാഗയെ കണ്ടാൽ പോലും തിരിച്ചറിയില്ലെന്നാണ് ആരാധകർ പറയുന്നത്. മുംബൈ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കളർഫുൾ ഷർട്ടും വെള്ള ഷോർട്ട്സുമാണ് പ്രയാഗയുടെ വേഷം. ഒരു ഷോൾഡർ ബാഗും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് താരം. മുടിക്ക് ബ്ലോണ്ട് നിറം നൽകിയാണ് മേക്കോവർ. “തല അജിത്തിന്റെ പെങ്ങളുട്ടി അല്ലെ”, “ഫോറിനറേ ഫോറിനറേ എന്ന് വിളിക്കും”, എന്നൊക്കെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന കമന്റുകൾ. ഇതേ മേക്കോവറിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നടിയുടെ വിഡിയോയും വൈറലാണ്.
2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാഗ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പുതിയ സിനിമകൾ.